കഞ്ഞാണി: അംബേദ്ക്കറെ അപമാനിച്ച അമിത്ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പ് പറയുക, രാഹുൽഗാന്ധിക്കെതിരെ എടുത്ത കള്ളകേസുകൾ പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മണലൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേത്യത്വത്തിൽ കഞ്ഞാണി സെന്ററിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
മണലൂർ മണ്ഡലം കോൺഗ്രസ് ഓഫീസിൽ നിന്നും മണലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. ദീപൻ മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ പ്രകടനം കഞ്ഞാണി ബസ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി സെക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു.
കെ.എസ്. ദീപൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ കെ ബാബു, മുഖ്യപ്രഭാഷണം നടത്തി. ഡി സിസി സെക്രട്ടറിമാരായ വി.ജി. അശോകൻ, സി.എം. നൗഷാദ്, കെ.ബി. ജയറാം എന്നിവർ മുഖ്യഥിതികളായി. മണ്ഡലം പ്രസിഡന്റ് മാരായ എം.വി. അരുൺ, പി.ബി. ഗിരീഷ്, അഡ്വ എം.എ. മുസ്തഫ കെ.കെ. പ്രകാശൻ,വാസു വളാഞ്ചേരി, ഗണേഷ് പണിക്കൻ, എം.ബി. സൈതു മുഹമ്മദ്,എന്നിവർ പ്രസംഗിച്ചു.