മതിലകം: എൻ.എച്ച്. 66 മതിലകം ബൈപ്പാസിലെ എസ് എൻ.പുരം സെൻ്ററിന് കിഴക്ക് ഭാഗത്ത് പൂവ്വത്തുംകടവ് പാലത്തിനടുത്തുള്ള അടിപ്പാത നിർമ്മാണത്തിനായി പൈലിങ് ജോലികൾ ആരംഭിക്കുനതിനാൽ ഡിസംബർ 23 മുതൽ പൂവ്വത്തുംകടവ് പാലം വഴി ബസ്സ് ഉൾപ്പെടെയുള്ള എല്ലാ ഭാരവാഹനങ്ങൾക്കും യാത്ര നിരോധനം ഏർപ്പെടുത്തി. എസ്.എൻ. പുരത്ത് നിന്നും കിഴക്കോട്ടുള്ള വാഹനങ്ങൾ പകരം മതിലകം പാലവും, തിരിച്ചുള്ള വാഹനങ്ങൾ കെട്ടുചിറ റോഡ് വഴിയും പോകേണ്ടതാണെന്നും എൻ.എച്ച്. അധികൃതർ അറിയിച്ചു.
previous post