ചാവക്കാട്: ബ്ലാങ്ങാട് പാറൻപടിയിൽ ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കടപ്പുറം തൊട്ടാപ്പ് സ്വദേശി ലാലു പ്രസാദിനാണ് പരിക്കുപറ്റിയത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഇരു ദിശയിൽ നിന്ന് വന്നിരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കെറ്റ ഓട്ടോ ഡ്രൈവറെ അഞ്ചങ്ങാടി ടി.എം മൊയ്ദീൻഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.
previous post