ചേർപ്പ്: ഗൃഹനാഥൻ്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി.ചൊവ്വൂർ സിറാമിക്സ് റോഡിൽ മണത്ത് പറമ്പിൽ രാമൻകുട്ടി (70) യുടെ മൃതദേഹമാണ് വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ട് വീടിന് മുന്നിലെ വൈദ്യുതി ബൾബ് കത്തി കിടക്കുകയും, വാതിൽ തുറന്ന് കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുക്കാർ ചേർപ്പ് പോലീസിനെ വിവരം അറിയിക്കുകയും. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വീട്ടുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. കുറച്ച് ദിവസമായി ഭാര്യ മകളുടെ വീട്ടിലുമായിരുന്നതിനാൽ ഇയാൾ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. പോലീസ് വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടുകാർ സ്ഥലത്ത് എത്തുകയും പോലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമാർട്ടത്തിന് കൊണ്ടുപോകുകയും ചെയ്തു.. ചൊവ്വൂർ സിറാമിക്സ് ഓട്ടു, ടൈൽകമ്പനിയിലെ മുൻ മനേജറായിരുന്നു ഇയാൾ. ഭാര്യ,: മണി. മകൾ: ഉത്തര. മരുമകൻ: പ്രവീൺ.