ചേർപ്പ്: ഡോ:ബി.ആർ. അംബേദ്കർക്കെതിരെ പരാമർശം നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ അമ്മാടം സെന്ററിൽ നിന്ന് കോടന്നൂരിലേക്ക് പ്രതിഷേധപ്രകടനം നടത്തി. ധർണ്ണ സി.പി.ഐ ചേർപ്പ് മണ്ഡലം സെക്രട്ടറി പി.വി. അശോകൻ ഉദ്ഘാടനം ചെയ്തു. സുഭാഷ് മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൗൺസിലംഗം കെ.കെ ജോബി, ചേർപ്പ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.നാരായണദാസ്, ഇ.എസ് പ്രദീഷ് , പി.ടി. സണ്ണി .പി.ബി. ഷാജൻ എന്നിവർ പ്രസംഗിച്ചു.