വലപ്പാട്: ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം വർണചിറകുകൾ 2024 സംഘടിപ്പിച്ചു. കലോത്സവത്തിൽ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 50ഓളം പ്രതിഭകൾ ആടിയും പാടിയും പ്രഛന്ന വേഷധാരികളായും ചിത്രങ്ങൾ വരച്ചും ശാരീരിക മാനസിക വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട് അവരുടെ കഴിവുകൾ തെളിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത് അധ്യക്ഷതവഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ സുധീർ പട്ടാലി, ജ്യോതി രവീന്ദ്രൻ, ജനപ്രതിനിധികളായ ഇ.പി. അജയ്‌ഘോഷ, കെ.എ. വിജയൻ, മണി ഉണ്ണികൃഷ്ണൻ, രശ്മി ഷിജോ, അനിത കാർത്തികേയൻ, അനിത തൃത്തീപ്കുമാർ, സിജി സുരേഷ്, ഐസിഡിഎസ് സൂപ്പർവൈസർ ജെസീറ, ബിആർസി കോർഡിനേറ്റർസ്, അങ്കണവാടി വർക്കേഴ്സ് ഹെൽപേഴ്സ് രക്ഷിതാക്കൾ തുടങിയവർ പങ്കെടുത്തു.
previous post