ചേർപ്പ്: ഭഗവതി ക്ഷേത്രത്തിന് സമീപം ആൾ താമസിമില്ലാതെ കിടക്കുന്ന വീട്ടിൽ മോഷണശ്രമം. പഴയേടത്ത് മനയ്ക്കൽ ശങ്കരൻ നമ്പൂതിരിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഇവർ വിദേശത്താണ്. ടോർച്ചിൻ്റെ വെളിച്ചത്തിൽ ബാഗും ,കോട്ടും, മുഖമൂടിയും, ഹെൽമറ്റും ധരിച്ചെത്തിയ മൂന്നംഗ മോഷണ സംഘത്തിന് മോഷണം നടത്താൻ സാധിച്ചില്ല. വീടിൻ്റെ മുന്നിലെ സി.സി.ടി.വി ക്യാമറകളും മോഷ്ടാക്കൾ തകർത്തു. ഈ കഴിഞ്ഞ 17 ന് രാത്രിയാണ് മോഷണശ്രമം നടന്നത്. സി.സി.സി. ടി വി ക്യാമറ യിലൂടെ വ്യക്തമായി. സമീപത്തെ പടിഞ്ഞാട്ടുമുറി സെൻ്ററിലെ സ്വകാര്യ കുറി കമ്പനിയിലും ഈ ദിവസം മോഷണശ്രമം നടന്നിരന്നു. മോഷണശ്രമം നടന്ന വീട്ടിൽ ചേർപ്പ്പോലീസെത്തി സി.സി.ടി വി ദൃശ്യങ്ങൾ പരിശോധന നടത്തി. കഴിഞ്ഞ ദിവസം ചാഴൂരിലും ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടന്നിരുന്നു.
previous post