തൃപ്രയാര്‍: നാട്ടിക ഉപവി ചാരിറ്റബിള്‍ ട്രസ്റ്റ് ഒന്നാം വാര്‍ഷികാഘോഷവും, സൗജന്യ നേത്രരോഗ പരിശോധനാക്യാമ്പും മെഡിക്കല്‍ പരിശോധനയും നടത്തി. ജീവകാരുണ്യപ്രവര്‍ത്തകന നാസര്‍ മാനു ഉദ്ഘാടനം ചെയ്തു. ഉപവി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സാദിക്ക് അസീസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ദിനേശന്‍, എം.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ.ഷാനവാസ്, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ആര്‍.ഐ. സക്കറിയ എന്നിവർ മുഖ്യാതിഥിയായി. ഗര്‍ഭാശയ കാന്‍സര്‍ എന്ന മാരകരോഗത്തിന്റെ കാരണങ്ങളും പ്രതിവിധികളും തിരുവല്ല കെയര്‍ & സെയ്ഫ് മാര്‍ക്കറ്റിംഗ് ഹെഡ് റോണി തിരുവല്ല ക്ലാസെടുത്തു. ആന്‍സി സോജന്‍, സന്തോഷ് കാളക്കൊടുവത്ത്, ജാബിര്‍ തൃത്തല്ലൂര്‍, പി.പി.രേവതി, കെ.എൽ.സുബില, മുഹമ്മദ് നെജീബ്, പ്രിയ ജയപ്രകാശ് എന്നിവരെ ആദരിച്ചു. ഉപവി ചാരിറ്റബിള്‍ ട്രസ്റ്റ് വനിതാവിങ്ങ് പ്രസിഡന്റ് ഐഷാബി അബ്ദുള്‍ജബ്ബാര്‍, നാട്ടിക ഗ്രാമപഞ്ചായത്തിലെ എല്ലാ മെമ്പര്‍മാരും ആശംസകള്‍ നേര്‍ന്നു. കോര്‍ഡിനേറ്റർ താജുദ്ദീന്‍ സ്വാഗതവും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കെ.എസ്.ബഷിറുദ്ദീന്‍ നന്ദിയും പറഞ്ഞു.