News One Thrissur
Updates

എസ് എൻ പുരത്ത് ലോറിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് വിദ്യാർത്ഥി മരിച്ചു

എസ്.എൻ.പുരം: പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ കാര അഞ്ചങ്ങാടിയിൽ ലോറിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് വിദ്യാർത്ഥി മരിച്ചു. കയ്പമംഗലം കുറ്റിക്കാട്ട് സ്വദേശി മേനാലി അൻസറിൻ്റെ മകൻ അഫ്നാൻ റോഷൻ (16) ആണ് മരിച്ചത്. (ഇപ്പൊൾ പെരിഞ്ഞനം കിഴക്ക് ഭാഗത്ത് താമസിച്ചു വരികയാണ്.കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൾ നസ്മൽ നും പരിക്കുണ്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അഞ്ചങ്ങാടി സ്കൂളിന് മുന്നിലായിരുന്നു അപകടം. പത്താഴക്കാട് ദയ ആംബുലൻസ് പ്രവര്ത്തകര് ഇവരെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഫ്നാൻ മരിക്കുകയായിരുന്നു. പെരിഞ്ഞനം ആർ.എം. ഹൈസ്കൂളിലെ പ്ലസ് ടൂ വി.എച്ച്.എസ്.ഇ. വിദ്യാർഥിയാണ് അഫ്നാൻ റോഷൻ.

Related posts

കലാധരൻ അന്തരിച്ചു

Sudheer K

അരിമ്പൂരിൽ ഭിന്ന ശേഷി ഗ്രാമ സഭ. 

Sudheer K

അഞ്ജന അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!