തൃപ്രയാർ: കേരളവും രാജ്യവും കണ്ട മഹാ മാതൃകയായ വികസന സംരംഭങ്ങൾക്ക് ശിലയിട്ട ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരൻ എന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു, സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്ക് ലീഡർ കെ കരുണാകരൻ തുടക്കം കുറിച്ചപ്പോൾ നാടിന്റെ വികസന സ്വപ്നങ്ങളാണ് പലതും പൂവണിഞ്ഞത്. കരുണാകരനെ കുറിച്ച് പറയാതെ കേരളത്തിലെ വികസനം ആർക്കും പറയാൻ സാധിക്കുകയില്ല എന്നും അനിൽ പുളിക്കൽ കൂട്ടിച്ചേർത്തു. കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ നടത്തിയ കെ. കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ മുഖ്യപ്രഭാഷണം നടത്തി, പി.വിനു, എ.എൻ. സിദ്ധ പ്രസാദ്, സി.ജി അജിത് കുമാർ, ടി.വി. ഷൈൻ,ജീജ ശിവൻ,ബിന്ദു പ്രദീപ്, സി.എസ്. മണികണ്ഠൻ, രഹന ബിനീഷ്, സുധി ആലക്കൽ, കെ.വി. സുകുമാരൻ, കമല ശ്രീകുമാർ, മധു അന്തിക്കാട്ട്, കെ.ആർ ദാസൻ, പി.കെ. നന്ദനൻ, പി.സി. ജയപാലൻ, ബാബു പനക്കൽ, എ.കെ. വാസൻ, ജയരാമൻ അന്ടെഴത്ത്, വേണുഗോപാൽ നായർ, ജിൽഷ, ശരീഫ് പാണ്ടികശാല, മുഹമ്മദാലി കണിയാർക്കോട്, രാജീവ് അരയം പറമ്പിൽ, ഭാസ്കരൻ അന്തിക്കാട്ട്, തുടങ്ങിയവർ പങ്കെടുത്തു.
previous post