തൃപ്രയാർ: റോഡുകളിൽ വർദ്ധിച്ചുവരുന്ന അപകടങ്ങളെ കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കാൻ ചാക്യാരും കുട്ടികളും. നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ചാണ് വിദ്യാർത്ഥികൾ ട്രാഫിക് ബോധവൽക്കരണവുമായി തൃപ്രയാർ കിഴക്കേ നടയിൽ പൊതുനിരത്തിലിറങ്ങിയത്. ട്രാഫിക് നിയമങ്ങൾ രേഖപ്പെടുത്തിയ ലഘുലേഖകൾ വിതരണം ചെയ്യുകയും നിയമം പാലിക്കാതെ വാഹനം ഓടിച്ചവരെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെൽമെറ്റും സീറ്റു ബെൽറ്റും ധരിച്ച് വാഹനമോടിച്ചവർക്ക് മധുരം വിതരണം ചെയ്തു. ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷ്. അസി.പ്രോഗ്രാം ഓഫീസർ ഇ.ബി. ഷൈജ, അധ്യാപകരായിട്ടുള്ള രശ്മി വിജി സരിത, പി.എം. ബാബിൽനാഥ് എന്നിവരും എൻഎസ്എസ് ലീഡർ ജന ഫാത്തിമ, റയാൻ ഫൈസൽ തുടങ്ങിയവർ ബോധവൽക്കരണത്തിൽ പങ്കാളികളായി
.