എസ്എൻപുരം: 2024-25 വർഷത്തെ തൃശ്ശൂർ ജില്ലാ ക്ഷീരസംഗമം സംഘാടക സമിതി രൂപീകരണ യോഗം ശ്രീനാരായണപുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് ശാലിനി സി പദ്ധതി വിശദീകരണം നടത്തി. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റ്റിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ ടീച്ചർ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, പി.എം. രാധിക ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ക്ഷീരസംഘം പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജില്ലാ ക്ഷീരസംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ജനറൽ കമ്മിറ്റി, വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ജനപ്രതിനിധികൾ, വിവിധ ക്ഷീര സംഘം പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ, ക്ഷീര സംഘം ജീവനക്കാർ, ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.