ചേർപ്പ്: പടിഞ്ഞാട്ടുമുറി ഗവൺമെൻറ് ജെബിഎസ് സ്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ചു. അറബിക് എക്സിബിഷൻ വാർഡ് മെമ്പർ ധന്യ സുനിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. കെഎഎംഎ സംസ്ഥാന പ്രസിഡണ്ട് ജാഫർ, മുഹമ്മദ് റാഫി സ്കൂൾ ഹെഡ്മിസ്ട്രസ് വി.ഡി ലതിക, പ്രിയ എന്നിവർ പ്രസംഗിച്ചു. അറബി അധ്യാപകൻ അബ്ദുൽ അഹദിനെ ആദരിച്ചു.