ചേർപ്പ്: ഡോ. ബി.ആർ. അംബേദ്കറിനെ അപമാനിച്ച അമിത് ഷാ രാജിവെയ്ക്കുക, രാഹുൽ ഗാന്ധിക്കെതിരെ കള്ള കേസെടുത്തത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. പ്രസിഡണ്ട് സിജോ ജോർജ്ജ്, ഭാരവാഹികളായ എൻ.വി. കൃഷ്ണൻകുട്ടി, എംസുജിത്ത് കുമാർ, വി.ബി. സുരേന്ദ്രൻ, വി.കെ. വിനോദ് കുമാർ, കെ.ആർ സിദ്ധാർത്ഥൻ, സി.കെ. വിനോദ്, എം.എം. അബൂബക്കർ, പി.എച്ച്. ഉമ്മർ, എം.പി. രാമകൃഷ്ണൻ, ടി. എം മോഹനൻ, ബിജു പണിക്കശ്ശേരി, ടോമി പല്ലിശ്ശേരി, ടി.കെ. രാജു, ജോജോ ചിറമ്മൽ, കെ.കെ. രാജേഷ്, പൈലി അൻ്റണി, കെ.ആർ. ചന്ദ്രൻ, ജോർജജ് വീരുന്നുള്ളി, ജോൺ ചിറക്കൽ എന്നിവർ നേതൃത്വം നല്കി.