പാവറട്ടി: മണലൂരിനെ ചുവപ്പണിയിച്ച ബഹുജന റാലിയോടെ സി.പി.എം മണലൂർ ഏരിയ സമ്മേളനം സമാപിച്ചു. മനപ്പടിയിൽ നിന്നാരംഭിച്ച മാർച്ചിലും ബഹുജന പ്രകടനത്തിലും നൂറ് കണക്കിന് പേർ അണിനിരന്നു. കെ.കെ. ശങ്കരൻ നഗർ (പാവറട്ടി ബസ്റ്റാൻഡ്) ചേർന്ന പൊതുസമ്മേളനം എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം ടി.വി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം മുരളി പെരുനല്ലി, ഏരിയ സെക്രട്ടറി പി.എ. രമേശൻ, ജില്ലകമ്മിറ്റി അംഗം സി.കെ. വിജയൻ, പാവറട്ടിലോക്കൽ സെക്രട്ടറി ബാബു ആന്റണി എന്നിവർ സംസാരിച്ചു.
previous post