തൃപ്രയാർ: കഴിമ്പ്രം ബീച്ചിൽ എട്ടു ദിവസം നീളുന്ന കലാ-സാംസ്കാരിക സൗഹൃദ ഉത്സവം ചൊവ്വാഴ്ച വൈകീട്ട് 6.30ന് കൊടിയേറ്റും. മുന്നോടിയായി വിളംബര ഘോഷയാത്ര നടത്തും. കൊടിയേറ്റത്തിന് ശേഷം ബാൻഡ് മേളം അവതരിപ്പിക്കും. ബുധനാഴ്ച വൈകുന്നേരം ആറിന് ജൂഡോ, റസലിങ്, മ്യൂസിക്കൽ ബാൻഡ്, 26ന് രാവിലെ 10ന് അലോപ്പതി മെഡിക്കൽ ക്യാമ്പ്, കൈകൊട്ടിക്കളി, ഡി ഫോർ ഡാൻസ്, 27ന് രാവിലെ 10ന് ആയുർവേദ മെഡിക്കൽ ക്യാമ്പ്, വല വീശൽ മത്സരം, കൈകൊട്ടിക്കളി, ഏകാങ്ക നാടകം, സംഗീതസായാഹ്നം. 28ന് രാവിലെ 10ന് നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണയവും. വൈകുന്നേരം ബോക്സിങ് പ്രദർശന മത്സരം, നാട്ടരങ്ങ്.
29ന് വൈകുന്നേരം രണ്ടിന് മെഹന്തി മത്സരം, മെഗാ ക്യാൻവാസ് ചിത്രരചന, കവിയരങ്ങ്, സാംസ്കാരിക സമ്മേളനം, വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ആദരിക്കൽ, മ്യൂസിക് നൈറ്റ്, 30ന് വൈകുന്നേരം രണ്ടിന് പായസ പാചക മത്സരം, നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരം. 31ന് രാവിലെ 10ന് നാടൻ കലാമത്സരം, വൈകുന്നേരം ഏഴിന് മ്യൂസിക്കൽ ബാൻഡ്, ഒമ്പതരക്ക് ഡി.ജെ നൈറ്റ്, രാത്രി 12ന് ക്രിസ്മസ് പാപ്പ ഫയർ ഷോ, വർണ മഴയോടെ കൊടിയിറക്കൽ എന്നിവയും നടത്തും.