News One Thrissur
Updates

കോടന്നൂരിൽ പോലീസ് കാരനെ ആക്രമിച്ച സംഭവം: 7 പേർക്കെതിരെ കേസ്

ചേർപ്പ്: കോടന്നൂരിൽ പോലീസുകാരനെ തടഞ്ഞു നിർത്തി മാരകമായി അക്രമിച്ച സംഭവത്തിൽ പ്രദേശത്തെ കണ്ടാലറിയുന്ന 7 പേർക്കെതിരെ ചേർപ്പ് പോലീസ് കേസെടുത്തു. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ റെനീഷ് (38) നെയാണ് അക്രമിച്ചത്. തിങ്കളാഴ്ച രാത്രി റെനീഷ് കോടന്നൂരിലെ വീട്ടിലേക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കോടന്നൂർ സുബ്രഹ്മണ്യ ബാലസമാജത്തിന് മുന്നിൽ വെച്ച് ബൈക്ക് തടഞ്ഞു നിർത്തി അക്രമികളിൽ ഒരാൾ കത്തിയെടുത്തു കുത്തുകയും , മറ്റുളവർ ചേർന്ന് അകാരണമായി മർദ്ദിക്കുകയും ചെയ്തത്. ചേർപ്പ് സി.ഐ. പ്രദീപിൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

മണിലാൽ അന്തരിച്ചു.

Sudheer K

മണലൂർ പാലാഴിയിൽ വാഷും ചാരായവും പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ.

Sudheer K

ബൈക്ക് വൈദ്യുതിത്തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!