വലപ്പാട്: സി.സി. മുകുന്ദൻ എം.എൽ.എയുടെ 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും25ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന വലപ്പാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ 130ാം നമ്പർ അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം നടത്തി. 475 സ്ക്വ ഫീറ്റ് വരുന്ന സ്മാർട്ട് അങ്കണവാടി ആണ് നിർമിക്കുന്നത്. പൊതുമരാമത്ത്കെട്ടിട വകുപ്പിനാണ് നിർമാണ ചുമതല. അടിപറമ്പിൽ വിജയൻ എന്നവരുടെ കുടുംബം ആണ് സ്ഥലം സംഭാവന നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ജ്യോതി രവീന്ദ്രൻ,ജനപ്രതിനിധികളയാ ഇ.പി. അജയ്‌ഘോഷ്, രശ്മി ഷിജോ, സിജി സുരേഷ്, കെ.കെ. പ്രഹർഷൻ, അനിത തൃദീപ്കുമാർ, മണി ഉണ്ണികൃഷ്ണൻ, ഷൈൻ നെടിയിരിപ്പിൽ, അനിത കാർത്തികേയൻ, അശ്വതി മേനോൻ, സി.ഡി.പി.ഒ ശുഭ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജസീറ, ജി.ഡി.എം സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ. ബിജോയ്, അടിപറമ്പിൽ മുകുന്ദൻ, സി.കെ. കുട്ടൻ, ആർ.ആർ സുബ്രഹ്‌മണ്യൻ, എ.എൽ.എം.സി അംഗങ്ങൾ, അങ്കണവാടി ടീച്ചേർസ് ഹെൽപേഴ്സ് പൊതുപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
previous post