ചേർപ്പ്: ജലം ജീവിതം പദ്ധതിയുടെ ഭാഗമായി ചേർപ്പ്ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്നനാഷണൽ സർവ്വീസ് സ്കീം ക്യാമ്പിനോടനുബന്ധിച്ച്അമൃത് മിഷനുമായി ചേർന്ന് ജലം ജീവിതം എന്ന പദ്ധതി ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കി. കടകളിലും പൊതു സ്ഥലങ്ങളിലും ഡോങ്ക്ളറുകൾ തൂക്കി ദ്രവമാലിന്യ സംസ്കരണം, ജലസംരക്ഷണം എന്നീ വിഷയങ്ങളിൽ പ്രചാരണ പ്രവർത്തനം നടത്തി. ജലസഭ, പദയാത്ര ഫ്ലാഷ് മോബ് എന്നിവ ഉണ്ടായിരുന്നു. കൗൺസിലർ വി.കെ. സുജിത് ഉദ്ഘാടനം നിർവഹിച്ചു റ്റി.എ. നിഖിൽ, കെ.എച്ച്. ദീപ, സീന സെബാസ്റ്റ്യൻ ആദർശ് എന്നിവർ പങ്കെടുത്തു.
previous post