News One Thrissur
Updates

സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ രണ്ടര വയസ്സുകാരി ലോറി കയറി മരിച്ചു.

വാടാനപ്പള്ളി: സെന്ററിന് വടക്ക് മരണ വളവിൽ സ്കൂട്ടർ കാറിലിടിച്ചതോടെ റോഡിലേക്ക് തെറിച്ചു വീണ രണ്ടര വയസുകാരി ലോറി കയറി മരിച്ചു. തളിക്കുളം തൃവേണി കണ്ണൻകേരൻ മണികണ്ഠന്റെ മകൾ ജാൻവി ആണ് മരിച്ചത്. ഗണേശമംഗലത്തുള്ള സഹോദരൻ്റെ വീട്ടിലേക്ക് രാത്രി പോകുമ്പോൾ ഇവർ സഞ്ചരിച്ച സ്കൂട്ടർ കാറിന്റെ പിറകിൽ ഇടിച്ചതോടെയാണ് യാത്ര ചെയ്തിരുന്ന ജാൻവി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഈ നേരം ഇതുവഴി പോയിരുന്ന ലോറി പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരിച്ചു. ബുധനാഴ്ച രാത്രി 9.55 ഓടെയായിരുന്നു അപകടം. മൃതദേഹം ആക്ട്സ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. സംസ്കാരം പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്ന് നടക്കും

അമ്മ: ആശ
സഹോദരങ്ങൾ: ആമി, തൃതിക്ഷ.

Related posts

എളവള്ളിയിൽ ഹരിത കർമ്മ സേന അംഗത്തിന് നേരെ ആക്രമണം

Sudheer K

വാടാനപ്പള്ളി ചാപ്പക്കടവ് ബദർ മസ്ജിദിൽ അറുപ്പതിയാറാം ആണ്ട് നേർച്ചയക്ക് കൊടിയേറി

Sudheer K

മതിലകം പുന്നക്കബസാറിൽ യുവാവിന് വെട്ടേറ്റു

Sudheer K

Leave a Comment

error: Content is protected !!