കൊടകര: ഇന്നലെ രാത്രിയുണ്ടായ സംഘട്ടനത്തിൽ കുത്തേറ്റ രണ്ട് യുവാക്കൾ മരിച്ചു. കൊടകര വട്ടേക്കാട് സ്വദേശികളായ കല്ലിങ്ങപ്പുറം സുജി (25), മഠത്തിക്കാടൻ അഭിഷേക് (26) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം, രണ്ട് പേരും തമ്മിൽ നേരത്തെ നില നിന്നിരുന്ന വൈരാഗ്യമാണ് സംഘട്ടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു, കൊല്ലപ്പെട്ട അഭിഷേകും സുഹൃത്തുക്കളും ചേർന്ന് സുജിയുടെ വീട്ടിലത്തുകയും തുടർന്നാണ് വാക്ക് തർക്കവും സംഘട്ടനവും ഉണ്ടായതെന്നും പോലീസ് പറഞ്ഞു. മറ്റ് 3 പേർക്കും പരിക്കുണ്ട്.