കുന്നംകുളം: കുന്നംകുളം – തൃശ്ശൂർ റോഡിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിലെ വഴിയിൽ താമസിക്കുന്ന കടവല്ലൂർ തപാൽ ജീവനക്കാരനായ കാർത്തികിന്റെ വീട്ടിലാണ് ഇന്നലെ രാത്രിയിൽ മോഷണം നടന്നിട്ടുള്ളത്. താഴത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണമാണ് നഷ്‌ടപ്പെട്ടത്. മുൻ ബാങ്ക് ജീവനക്കാരിയായിരുന്ന അമ്മ പ്രീത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഇവർ താഴത്തെ ഒരു മുറിയിൽ ഉണ്ടായിരുന്നുവെങ്കിലും ഒന്നും അറിഞ്ഞില്ല. ബന്ധുവീട്ടിൽ പോയിരുന്ന മകൻ ഇന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. താഴത്തെ മുറികളിലെ അലമാരകളും മുകളിലെ മുറികളിലെ അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. സമീപത്തെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട് രണ്ടു വർഷങ്ങൾക്കു മുമ്പ് മേഖലയിൽ നിന്ന് 90 പവൻ സ്വർണം മോഷണം നടന്നിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.