വാടാനപ്പള്ളി: സ്കൂട്ടറിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണതിനെ തുടർന്ന് ലോറി കയറി മരിച്ച രണ്ടര വയസ്സുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. തളിക്കുളം തൃവേണി കണ്ണൻകേരൻ മണികണ്ഠന്റെ മകൾ ജാൻവി ആണ് ക്രിസ്മസ് ദിനത്തിൽ ദാരുണമായി മരിച്ചത്. വാടാനപ്പള്ളി സെന്ററിന് വടക്ക് മരണ വളവിൽ വെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടർ കാറിലിടിച്ചതോടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ അതു വഴി വന്ന ലോറി ജാൻവിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗണേശമംഗലത്തുള്ള സഹോദരൻ്റെ വീട്ടിലേക്ക് രാത്രി സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. കൺമുന്നിൽ നടന്ന ദുരന്തത്തിൻ്റെ ഞെട്ടലിൽ നിന്നും പിതാവ് മണികണ്ഠനും മാതാവ് ആശയും ഇപ്പോഴും മോചിതരായിട്ടില്ല. ലോറി കയറി ജാൻവിയെ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാടാനപ്പള്ളിയിലെ ഫ്രൂട്ട്സ് കച്ചവടക്കാരനാണ് മണികണ്ഠൻ. സംസ്കാരം പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്ന് നടക്കും
അമ്മ: ആശ
സഹോദരങ്ങൾ: ആമി, തൃതിക്ഷ.