ചാഴൂർ: സെൻ്റ് മേരീസ് പള്ളി ഇടവകാംഗമായ ഡീക്കൻ ഷിജോ ജോഷി തറയിൽ സിഎംഐ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2ന് ഇടവകാതിർത്തിയായ ചാഴൂർ തെക്കേ ആൽ പരിസരത്ത് നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പള്ളിക്കവാടത്തിൽ മാർ ടോണി നീലങ്കാവിലിനെയും ഡീക്കൻ ഷിജോ ജോഷി തറയിലിനെയും സ്വീകരിച്ചു. തുടർന്ന് നടന്ന തിരുപ്പട്ട ശുശ്രൂഷയ്ക്ക് മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് നവ വൈദികൻ ഫാദർ ഷിജോ ജോഷി തറയിൽ സിഎംഐ ദിവ്യബലി അർപ്പിച്ചു. സ്നേഹവിരുന്നും ഉണ്ടായിരുന്നു. ഇടവക വികാരി സിജോ കാട്ടൂകാരൻ, കൈക്കാരൻമാരായ ലിൻ്റോ കൈമഠം, പോൾ ചാലിശ്ശേരി, ജീസൻ തട്ടിൽ എന്നിവർ നേതൃത്വം നൽകി.
previous post