News One Thrissur
Updates

ചെറുതുരുത്തിയിൽ യുവാവിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തി ഭാരതപുഴയിൽ തള്ളിയ സംഭവം: അഞ്ചുപേർ അറസ്റ്റിൽ.

തൃശ്ശൂർ: ചെറുതുരുത്തിയിൽ യുവാവിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തി ഭാരതപുഴയിൽ തള്ളിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ചെറുതുരുത്തി സ്വദേശികളായ ഷജീർ, റെജീബ്, അഷറഫ്, സുബൈർ, ഷാഫി എന്നിവരാണ് കോയമ്പത്തൂരിൽ നിന്ന് പിടിയിലായത്. കോയമ്പത്തൂരിൽ ഒരു ഗ്രാമത്തിൽ പ്രതികൾ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദിനെയാണ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളിയത്. അപകട മരണമെന്ന നിഗമനത്തിലായിരുന്നു ആദ്യം പോലീസ്. എന്നാൽ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. നിരവധി കൊലപാതക, ലഹരി കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികളാണ് പിടിയിലായത്. കൊല്ലപ്പെട്ട സൈനുൽ ആബിദും ഇരുപതോളം മോഷണ കേസുകളിലെ പ്രതിയായിരുന്നു.

Related posts

ചാഴൂർ നാടക വേദിയുടെ നാടുകാത്സവത്തിന് തുടക്കമായി.

Sudheer K

അരിമ്പൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ്‌ ധർണ്ണ

Sudheer K

ജീവനുവേണ്ടി പിടഞ്ഞ മകനെ ആശുപത്രിയിലെത്തിക്കാൻ  വാഹനത്തിന് വേണ്ടി അലഞ്ഞ് പിതാവ് രമേശൻ 

Sudheer K

Leave a Comment

error: Content is protected !!