അന്തിക്കാട്: അന്തിക്കാട് 818 സഹകരണ സംഘം വൈസ് പ്രസിഡൻ്റും സിപിഐഎം അന്തിക്കാട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പി.എ. രാധാകൃഷ്ണന്റെ അഞ്ചാം ചരമ വാർഷികം വിവിധ പരിപാടികളോടെ മഞ്ഞപിത്തം സെന്ററിൽ സംഘടിപ്പിച്ചു. സിപിഐഎം മണലൂർ ഏരിയ സെക്രട്ടറി പി.എ. രമേശൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.വി. രാജേഷ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗവും മണലൂർ സഹകരണ ആശുപത്രി പ്രസിഡന്റുമായ എ.വി. ശ്രീവത്സൻ, വി.എ. ദിവാകരൻ, ടി.ജി. ദിലീപ്കുമാർ, പി.എസ്. സുജിത്ത്, ഇ.ജി. ഗോപാലകൃഷ്ണൻ, കെ.ജി. ഭുവനൻ, ശശി ചേറ്റകുളം എന്നിവർ സംസാരിച്ചു. മഞ്ഞപ്പിത്തം സെൻ്ററിലെ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി.