News One Thrissur
Updates

ബോൺ നത്താലെ; തൃശൂരിൽ പാപ്പമാർ നിറയും; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.

തൃശൂർ: അതിരൂപതയും പൗരാവലിയും ചേർന്ന് നടത്തുന്ന ബോൺ നത്താലെ ഇന്ന് നഗരത്തെ ചുവപ്പണിയിക്കും. വിവിധ ഇടവകകളിൽനിന്നായുള്ള 15,000 പാപ്പമാർ നഗരം നിറയും. ഇവർക്കൊപ്പം പ്രത്യേക പരിശീലനം നേടിയ 15-ഓളം ടീമുകളാണ് പുതിയ തീംഗാനത്തിനൊപ്പം നൃത്തംചെയ്യുക. 60 അടിയോളം നീളമുള്ള ചലിക്കുന്ന എൽ.ഇ.ഡി. ഏദൻതോട്ടമാണ് ഇത്തവണത്തെ പ്രത്യേകത. വിവിധ ഇടവകകളിലെ യുവജനങ്ങൾ തയ്യാറാക്കുന്ന 21 നിശ്ചലദൃശ്യങ്ങളും ഇത്തവണ ഘോഷയാത്രയെ ആകർഷകമാക്കും. സെന്റ് തോമസ് കോളേജ് റോഡ് പരിസരത്തുനിന്ന് വൈകീട്ട് മൂന്നിന് നത്താലെ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. സ്വരാജ്റൗണ്ടിലും സമീപറോഡുകളിലും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല. വൈകീട്ട് മൂന്നു മുതൽ സെയ്‌ൻറ് തോമസ് കോളേജ് റോഡ്, സെൻ്റ് മേരീസ് കോളേജ് റോഡ്, ബെന്നറ്റ് റോഡ് എന്നിവിടങ്ങളിൽ വാഹനഗതാഗതവും വാഹനപാർക്കിങ്ങും കർശനമായി നിരോധിക്കും. കെ.എസ്.ആർ.ടി.സി. ബസുകൾക്കം നിയന്ത്രണമുണ്ട്.

Related posts

കൊടുങ്ങല്ലൂരിൽ എഞ്ചിൻനിലച്ച് കടലിൽ കുടുങ്ങിയ മത്സ്യ ബന്ധന വള്ളത്തിലെ അമ്പത് തൊഴിലാളികളെ രക്ഷപ്പെടുത്തി.

Sudheer K

വൽസലൻ അന്തരിച്ചു

Sudheer K

ബൈക്ക് വൈദ്യുതിത്തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!