ചാഴൂർ: ഗ്രാമീണ നാടകവേദിയുടെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസം നീളുന്ന നാടകോത്സവത്തിന് തിരിതെളിഞ്ഞു. ഉദ്ഘാടന സമ്മേളനം എം ടി യുടെ സ്മരണാഞ്ജലിയായി നടത്തി.സിനിമാ- നാടക നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ: ടി.ആർ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർ പേഴ്സൺ പുഷ്പവതി, നാടക സംവിധായകൻ ടി.വി. ബാലകൃഷ്ണൻ, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു. പി.ആർ കൃഷ്ണകുമാർ കെ.എം മുഹമ്മദ് അനുസ്മരണവും , ടി.വി. ബാലകൃഷ്ണൻ സജീവ് ചിറാകോലി അനുസ്മരണവും നടത്തി. കൺവീനർ മസൂദ് കെ.വിനോദ് സ്വാഗതവും, പ്രോഗ്രാം കൺവീനർ ഋച്ചിക് നന്ദിയും പറഞ്ഞു. തുടർന്ന് ആക്ട് ലാബ് കൊച്ചിൻ അവതരിപ്പിച്ച പാടുക പാട്ടുകാരാ, പുറണാട്ടുകൾ പഞ്ചമി തിച്ചറ്റേഴ്സിൻ്റെ കവചിതം എന്ന നാടകവും അവതരിപ്പിച്ചു. ഡിസം 30 വരെ 10 നാടകങ്ങളാണ് നാടകോത്സവത്തിൽ അവതരിപ്പിക്കുന്നത്.