പെരിങ്ങോട്ടുകര: കിഴുപ്പിള്ളിക്കര ഗ്രാമീണ വായനശാലയുടെ എഴുപതാം വാർഷികാഘോഷം ഡിസംബർ 28 ന് വൈകീട്ട് 4 ന് എസ്.എൻ.എസ്. എൽപി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് ആഘോഷ പരിപാടികൾ. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെ.എ.ബാബു അധ്യക്ഷനാകും. കവി ഡോ.സി. രാവുണ്ണി മുഖ്യാതിഥിയാകും. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശിധരൻ, താന്ന്യം പഞ്ചായത്ത് പ്രസിഡൻ്റ് ശുഭ സുരേഷ്, ജില്ലാ പഞ്ചായത്തംഗം ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് സബ് ഇൻസ്പെക്ടർ കെ. അജിത്, ലൈബ്രറി കൗൺസിൽ ജില്ലാ എക്സി. അംഗം എൻ.ജി.ജയരാജ് തുടങ്ങിയവർ പങ്കെടുക്കും. വായനശാല സെക്രട്ടറി പി.ബി. അനിൽ, സംഘാടക സമിതി കൺവീനർ ടി.വി.ദിപു, സംഘാടക സമിതി ചെയർമാൻ കെ.എ.ബാബു, വൈസ് ചെയർമാൻ സിറാജ് കെ.എം. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.