തൃപ്രയാർ: കേരള ജേർണലിസ്റ്റ് യൂണിയൻ തൃശൂർ ജില്ലാ സമ്മേളനം സമാപിച്ചു. നാട്ടിക സഹകരണ ബാങ്ക് ഹാളിൽ നടന്ന സമ്മേളനം സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അജീഷ് കർക്കിടകത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. എ.യു രഘുരാമൻ പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് താടിക്കാരൻ, കണ്ണദാസ്, മണി ചെറുതുരുത്തി എന്നിവരെ ആദരിച്ചു. കെ.ജെ.യു അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. സംസ്ഥാന ട്രഷർ ഇ.പി രാജീവ്, ബിജോയ് പെരുമാട്ടിൽ, കെ.ആർ മധു എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അജീഷ് കർക്കിടക്കത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോസ് വാവേലി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എൻ.പി ഉദയകുമാർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന മേഖല തിരിച്ചുള്ള ചർച്ചയിൽ ഒ.വി റോയ്, സുധീഷ് പറമ്പിൽ, സദാശിവൻ തൃപ്രയാർ, ഷാൻ്റി ജോസഫ് തട്ടകത്ത്, പ്രിയൻ, സിറാജ് മാരാത്ത്, ജോസ് മാളിയേക്കൽ, അബ്ബാസ് വീരാവുണ്ണി, മണികണ്ഠൻ ചേലക്കര എന്നിവർ സംസാരിച്ചു. സി.എസ് സുനിൽകുമാർ സ്വാഗതവും ടി.ജി സുന്ദർലാൽ നന്ദിയും പറഞ്ഞു. പുതിയ ജില്ലാ ഭാരവാഹികളായി ടി.ജി. സുന്ദർലാൽ (പ്രസിഡണ്ട്), മണി ചെറുതുരുത്തി, ഷാൻ്റി ജോസഫ് തട്ടകത്ത്, കെ.ആർ മധു (വൈസ് പ്രസിഡണ്ട് മാർ) സ്റ്റാൻലി കെ.സാമുവൽ (സെക്രട്ടറി), ജോസ് മാളിയേക്കൽ, അബ്ബാസ് വീരാവുണ്ണി, രാജു ഡേവീസ് (ജോ. സെക്രട്ടറിമാർ) എൻ.പി ഉദയകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
previous post