പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ വാഹനാപകടം, ബൈക്ക് യാത്രക്കാരനും കാൽനടയാത്രക്കാരനും പരിക്ക്. നിയന്ത്രണം തെറ്റിയ ഇന്നോവ കാർ ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഈ സമയത്ത് നടന്നുപോയിരുന്ന ആളും അപകടത്തിൽ പെടുകയായിരുന്നു. ഇന്നോവ കാർ റോഡരികിലെ മതിലും ഇടിച്ച് തകർത്തിട്ടുണ്ട്. ബൈക്ക് യാത്രികൻ്റെ പരിക്ക് ഗുരുതരമാണ് ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല, നടന്നുപോയിരുന്ന നാരായണമംഗലം സ്വദേശി അനിൽ കുമാറിനുമാണ് പരിക്ക് ഇരുവരെയും വി വൺ, പുന്നക്ക ബസാർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ എആർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെ സെൻ്ററിന് വടക്ക് യുണിക് കഫേയുടെ മുൻപിലാണ് അപകടമുണ്ടായത്.