കൊടുങ്ങല്ലൂർ: അഴീക്കോട് മുനക്കൽ ബീച്ച് ഫെസ്‌റ്റിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ മൊയ്‌തു പടിയത്ത് പുരസ്‌കാരം നടി ഷീലയ്ക്ക് സമർപ്പിച്ചു. സംവിധായകൻ കമൽ സമർപ്പണം നിർവ്വഹിച്ചു. ദലീമ പുരസ്‌കാര രാവ് ഉദ്ഘാടനം ചെയ്തു. ഇ. ടി ടൈസൺ എം.എൽ.എ. അധ്യക്ഷനായി.
ഒരു ലക്ഷം രൂപയും, പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
സമഗ്ര സംഭാവനയ്ക്കുള്ള നാടക – സിനിമാ പുരസ്‌കാരം നിലമ്പൂർ ആയിഷക്കും, സി.എൽ. ജോസ് സാഹിത്യ പുരസ്‌കാരം ആർ. രാജശ്രീക്കും സമ്മാനിച്ചു. പി.ടി. കുഞ്ഞുമുഹമ്മദ്, സിദ്ദിഖ് ഷമീർ, മീരാ അനിൽ, മാളവികാ മേനോൻ, ഉഷ രാഗേഷ്, സംവിധായകൻ അമ്പിളി തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു.