കൊടുങ്ങല്ലൂർ: തെരുവ് നായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. എറിയാട് പഞ്ചായത്തിലെ ആറ്, എട്ട് വാർഡുകളിലെ മാടവന, കാട്ടാകുളം തുടങ്ങിയ പ്രദേശങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവർ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാരെ ആക്രമിച്ച നായയെ കണ്ടെത്താനായില്ല.
previous post