അരിമ്പൂർ: മനക്കൊടി – പുള്ള് പാതയോരത്ത് 5 ചാക്കുകളിലാക്കി വീട്ടുമാലിന്യം കൊണ്ടു തള്ളിയ സംഭവത്തിൽ ഉത്തരവാദിയായ ഒളരി സ്വദേശിനി അശ്വതിയെ കൊണ്ട് അരിമ്പൂർ പഞ്ചായത്ത് 10,000 രൂപ പിഴയടപ്പിച്ചു. മാലിന്യം ഇവരെ കൊണ്ട് തന്നെ തിരികെയെടുപ്പിക്കുകയും ചെയ്തിരുന്നു. തേക്കിൻകാട് മൈതാനത്ത് നടന്നിരുന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ ദിശ എക്സ്പോയുടെ മാലിന്യങ്ങൾ ഏറ്റെടുത്ത് കുന്നത്തങ്ങാടിക്ക് സമീപം സംസ്ഥാന പാതയോരത്ത് നിക്ഷേപിച്ച സ്വകാര്യ വ്യക്തിയിൽ നിന്നും 10,000 രൂപ പിഴയടപ്പിച്ചിരുന്നു. എറവ് കൈപ്പിള്ളി അകമ്പാടം ചാലിൽ പച്ചക്കറി മാലിന്യം തള്ളിയ സംഭവത്തിൽ പ്രദേശവാസിയിൽ നിന്ന് ഈടാക്കിയത് 5,000 രൂപയാണ്. മാലിന്യങ്ങൾ അതാത് വ്യക്തികളെ കൊണ്ട് തന്നെ തിരികെ എടുപ്പിക്കുകയും ചെയ്തു.