അന്തിക്കാട്: മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംങ്ങിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് അന്തിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി.അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീജ നന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ബി.രാജീവ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സെക്രട്ടറി സുനിൽ അന്തിക്കാട്, എ .വി.ശ്രീവത്സൻ, സി.കെ.കൃഷ്ണകുമാർ, ഗോഗുൽ കരിപ്പിള്ളി, കെ.വി.രാജേഷ്, ഉസ്മാൻ ഹാജി എടയാടി, സി.ബി.മോഹനൻ, എന്നിവർ പ്രസംഗിച്ചു.വി.കെ. മോഹനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഉസ്മാൻ അന്തിക്കാട്, ഇ.രമേശൻ,വി.ബി.ലിബീഷ്, ബിജേഷ് പന്നിപ്പുലത്ത് ,ഗൗരി ബാബു മോഹൻ ദാസ് ,മിനി ആൻ്റോ ,റസിയ ഹബീബ്, ഷാജു മാളിയേക്കൽ, കിരൺ തോമാസ് എന്നിവർ നേതൃത്വം നൽകി.