പെരിങ്ങോട്ടുകര: ചാഴൂർ കൊട്ടുടി വളവിനു സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒളരിക്കര പുല്ലഴി കുരുതുകുളങ്ങര പൊറിഞ്ചുവിൻ്റെ മകൻ സോണി (44) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.45 ന്. ചാഴൂരിലെ കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനവുമായാണ് കൂട്ടിയിടിച്ചത്. ചെട്ടിക്കാട് പള്ളിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. സോണി സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കൂടെയുണ്ടായിരുന്ന മകൻ ആണിക്ക് പരിക്കേറ്റു. ആൻ്റ്ണിയെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്ടർ അതോറ റ്റി ഇരിങ്ങാലക്കുട ഡിവിഷനിലെ ഹെഡ് ഓപ്പറേറ്ററാണ്. ഭാര്യ: ടിജി മക്കൾ: ആൻ്റണി, ജോസഫ്, ഫ്രാൻസിസ്. സംസ്കാരം പിന്നീട് ഒളരിക്കര ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.