തൃപ്രയാർ: കളരികുറുപ്പ്-കളരിപണിക്കർ സംഘത്തിൻറെ 15-മത് വാർഷിക സമ്മേളനവും കുടുംബസംഗമവും നടന്നു. രക്ഷാധികാരി അഡ്വ എ.യു രഘുരാമപ്പണിക്കർ പതാക ഉയർത്തി. ഉച്ചതിരിഞ്ഞ് നടന്ന കുടുംബസംഗമം മുകുന്ദൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് സുരാജ് പണിക്കർ അധ്യക്ഷത വഹിച്ചു. എറവ് കളരിക്കൽ വിജയൻ മുഖ്യാതിഥിയായിരുന്നു. അവണങ്ങാട്ട് കളരി അഡ്വ എ.യു രഘുരാമപ്പണിക്കർ ബാലചന്ദ്രൻ വടക്കേടത്തിനെ അനുസ്മരിച്ചു. ഖളൂരിക പുരസ്കാരം തെക്കേടത്ത് കളരിക്കൽ ബാലസുബ്രഹ്ണ്യന് അഡ്വ. എ.യു രഘുരാമപ്പണിക്കർ സമ്മാനിച്ചു. വിദ്യഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സംഘം ഭാരവാഹികളായ ഗിരിഷ പണിക്കർ, പ്രമോദ്കുമാർ പണിക്കർ, ജ്യോതി ജി. തെക്കേടത്ത്, ശ്രീകുമാർ എസ്. കുറുപ്പ്, ക്യഷ്ണദാസ് വടക്കേടത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
previous post