വലപ്പാട്: 2024 ലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എടമുട്ടം സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന മഹാത്മ പുരസ്കാരം പ്രമുഖ വ്യവസായിയും സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ സി.പി. സാലിഹിന് കൈമാറി. എടമുട്ടം സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്രഥമ മഹാത്മാ പുരസ്കാരമാണിത്. ബാങ്ക് പ്രസിഡൻ്റ് ശോഭ സുബിൻ ,ബോർഡ് അംഗങ്ങൾ എന്നിവർ ചേർന്ന് പുരസ്കാരം കൈമാറി. വാർഷികം സി.പി. സാലിഹ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻ്റ് ശോഭ സുബിൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുദിന കെഡി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡൻ്റ് കരിം പോക്കാകില്ലത്ത്, അജ്മൽ ഷെരീഫ്, യു.ആർ. രാഗേഷ്, രവി ഉട്ടോപ്യ, ഷാജു കാരയിൽ തെക്കോട്ട്, അമ്പിളി പ്രവീൺ, ലിഷ പ്രദീപ്, ശരത്ത് ഹരിദാസ്, ശ്രീകല അരുൺ എന്നിവർ സംസാരിച്ചു. ഷൈജു പുരുഷോത്തമൻ, രേഖ,ഷംന ബൈജു. അനഘ ലിഖിൽ, ഹൃദ്യ ജിതേഷ്, ജിഷ ഷഫീക്ക്, വൈശാഖ സുമേഷ് എന്നിവർ നേതൃത്വം നൽകി.