തൃപ്രയാർ: തൃപ്രയാർ -നാട്ടിക മർച്ചന്റ്സ് അസോസിയേഷന്റ് 50-ാം വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് തൃപ്രയാർ വ്യാപാര ഭവനിൽ വെച്ച് നടത്തുന്നു. പൊതുയോഗം ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യും. ഭദ്രം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്നവരുടെ ആശ്രിതർക്കുള്ള മരണാനന്തര സഹായം 10 ലക്ഷം രൂപ വിതരണവും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥന സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.വി.അബ്ദുൾ ഹമീദിന് സ്വീകരണവും പ്രസ്തുത ചടങ്ങിൽ വെച്ച് നടത്തുന്നു. വാർഷികം പ്രമാണിച്ച് അസോസിയേഷന് കീഴിലുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഇന്ന് ഉച്ചയ്ക്ക് 1 വരെ പ്രവർത്തിക്കില്ല.
previous post