News One Thrissur
Updates

പെരിങ്ങോട്ടുകര കാനാടികാവ് വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രത്തിലെ തിറവെള്ളാട്ട് മഹോത്സവം ജനുവരി 1 മുതൽ 11 വരെ.

പെരിങ്ങോട്ടുകര: കാനാടികാവ് വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രത്തിലെ തിറവെള്ളാട്ട് മഹോത്സവം ജനുവരി 1 മുതൽ 11 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ജനുവരി 2ന് വ്യാഴാഴ്ച രാവിലെ ന്യത്തസംഗീതോത്സവം. ക്ഷേത്രം മഠാധിപതി ഡോ. കെ.കെ വിഷ്ണുഭാരതീയ സ്വാമി ഭദ്രദീപം തെളിയിക്കും. സിനിമ, സീരിയൽ താരം ശ്രീലക്ഷ്മി മുഖ്യാതിഥിയാവും. തുടർന്ന് കർണ്ണാട്ടിക് മ്യൂസിക്ക് , വീണക്കച്ചേരി, മോഹിനിയാട്ടം, ക്ളാസിക്കൽ ഡാൻസ്, ഭരതനാട്യം, വൈകീട്ട് മോഹിനിയാട്ടം എന്നിവ അരങ്ങേറും. 3ന് വെള്ളിയാഴ്ച രാവിലെ മോഹിനിയാട്ടം, ഭരതനാട്യം, ക്ളാസിക്കൽ ഡാൻസ്. 4ന് ശനിയാഴ്ച രാവിലെ 8 മുതൽ സംഗീതക്കച്ചേരി. വൈകീട്ട് 6ന് മെഗാ റാപ്പ്, മ്യുസിക്ക് നൈറ്റ് നടക്കും 5ന് ഞായറാഴ്ച വൈകീട്ട് 6ന് ആദരണ സന്ധ്യ. മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാർ, ശബരി ഗ്രൂപ്പ് ചെയർമാൻ ശശികുമാർ, സിനിമാതാരം നന്ദു, ഡോ. കെ.എസ് പീതാംബരൻ, ഫാ ഡേവിസ് ചിറമ്മൽ എന്നിവർക്ക് പുരസ്ക്കാരങ്ങൾ സമ്മാനിക്കും. തുടർന്ന് എ.ആർ റഹ്മാൻറെ ശിഷ്യൻ നരേഷ് അയ്യർ നേത്യത്വം നല്കുന്ന സംഗീത നിശ. 6 തിങ്കൾ, 7ന് ചൊവ്വ രാവിലെ മുതൽ സംഗീതോത്സവം തുടരും. 8ന് ബുധനാഴ്ച രാവിലെ മുതൽ സംഗീതോത്സവം. വൈകീട്ട് 6മണിക്ക് മെഗാ മോഹിനിയാട്ടം, ന്യത്തോത്സവം. 9ന് വ്യാഴാഴ്ച രാവിലെ 7 മണിക്ക് തൃപ്രയാർ ക്ഷേത്രത്തിൽ നിന്നും അഭിഷേക കാവടി പുറപ്പെടും. ശിങ്കാരിമേളം, പഞ്ചവാദ്യം, നിലക്കാവടി, കൊട്ടക്കാവടി , ചിന്തുപാട്ട് എന്നിവയുണ്ടാവും. ന്യത്തസംഗീതോത്സവത്തിൽ പങ്കെടുത്തവർക്ക് അനുമോദനം. സിനിമ സീരിയൽ താരംങ്ങളായ ആര്യ, പ്രദീപ് ചന്ദ്രൻ, സിബിൻ എന്നിവർ പങ്കെടുക്കും. രാത്രി 9ന് വിഷ്ണുമായ സ്വാമിയുടെ പുറത്തേക്കുള്ള എഴുന്നള്ളിപ്പ്. 10ന് വെള്ളിയാഴ്ച ാരവിലെ പത്മക്കളത്തിൽ പൂജ ആരംഭം. ഉച്ചക്ക് പത്മക്കളത്തിൽ ന്യത്തം. വൈകീട്ട് ഡബിൾ തായമ്പക. രാത്രി 9ന് ശ്രീ വിഷ്ണുമായ ചാത്തൻസ്വാമിയുടെ പുറത്തേക്കേുള്ള എഴുന്നള്ളിപ്പ്. സിനിമാതാരം പത്മശ്രീ ജയറാമിൻറെ നേത്യത്വത്തിൽ പഞ്ചാരി മേളം. തുടർന്ന് അരയന്നന്യത്തം. 11ന് ശനിയാഴ്ച രാവിലെ സോപാനസംഗീതം. തുടർന്ന് രൂപക്കളം തൊഴൽ. സൈജു കാനാടി, സുധീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

ആശുപത്രി ജീവനക്കാരുടെ സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിച്ച വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ

Sudheer K

വാടാനപ്പള്ളി ആൽമാവ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

Sudheer K

കലാധരൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!