അവിണിശ്ശേരി: ഫെസ്റ്റ് 2024 മുല്ലനേഴി അഖില കേരള നാടക മത്സരത്തിൻ്റെ സാംസ്കാരിക സമ്മേളനം സംഗീത സംവിധായകൻ നടേഷ് ശങ്കർ ഉദ്ഘാടനം ചെയ്തു. വി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരി മനീഷ മുകേഷ്ലാൽ മുഖ്യ അതിഥിയായിരുന്നു. പഴയകാല നാടക പ്രവർത്തകരെ ആദരിച്ചു. ചിത്രകലാ അധ്യാപകൻ സി.ആർ. പ്രകാശ് സദസ്സിലിരുന്ന് സംഗീത സംവിധായകൻ നടേഷ് ശങ്കറിൻ്റെയും സാഹിത്യകാരി മനീഷ മുകേഷ് ലാലിന്റെയും തൽസമയം വരച്ച ചിത്രങ്ങൾ ചടങ്ങിൽ കൈമാറി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂര്യ ഷോബി, ജോയ് പയ്യപ്പള്ളി, ശ്രീജിത്ത്, പെരിഞ്ചേരി എഎൽപി സ്കൂൾ പ്രധാന അധ്യാപകൻ പ്രസാദ് മാസ്റ്റർ മേഴ്‌സി ആന്റണി, സി.ടി. ഷാജു എന്നിവർ സംസാരിച്ചു.