കൊടുങ്ങല്ലൂർ: ചാപ്പാറയിൽ ബൈക്കിടിച്ച് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. പുല്ലൂറ്റ് സ്റ്റാർ നഗറിന് പടിഞ്ഞാറ് അവിണിപ്പിള്ളി സുബ്രഹ്മണ്യൻ (76) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. റോഡിലൂടെ നടന്ന് വരുന്നതിനിടയിൽ സുബ്രഹ്മണ്യന്റെ ദേഹത്ത് ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ കൊടുങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.