News One Thrissur
Updates

നാട്ടിക സ്വദേശിയായ യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും മൊബൈൽഫോണും മാലയും കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ

തൃപ്രയാർ: നാട്ടിക സ്വദേശിയായ യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും മൊബൈൽഫോണും മാലയും കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. വലപ്പാട് ബീച്ച് ഇയ്യാനി ഹിമ ( 25), കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), ചാമക്കാല ഷിബിൻ നൗഷാദ് എന്നിവരാണ് പിടിയിലായത്. കേസിൽ മറ്റൊരാളെ കൂടി പിടി കിട്ടാനുണ്ട്. കഴിഞ്ഞ 23 ന് രാത്രി 9 നാണ് നാട്ടിക ബീച്ച് താമസിക്കുന്ന യുവാവിനെ തൃപ്രയാറുള്ള അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയും പോക്കറ്റിൽ നിന്ന് 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്നിരുന്ന മാലയും ബലമായി തട്ടിയെടുത്തത്. പിന്നീട് പ്രതികളെ പിന്തുടർന്ന് കവർച്ച ചെയ്ത സാധനങ്ങൾ തിരികെ വാങ്ങുന്നതിന് ചെന്ന യുവാവിനെ സംഘം മർദ്ദിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് യുവാവ് നൽകിയ പരാതിയിൽ വലപ്പാട് പോലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിൽ വലപ്പാട് ഇൻസ്പെക്ടർ എം.കെ.രമേശ്, എസ്ഐ എബിൻ, എഎസ്ഐ റംല, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രബിൻ, മനോജ്, സുമി എന്നിവരും ഉണ്ടായിരുന്നു.

Related posts

ചിറക്കലിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

Sudheer K

സത്യൻ അന്തിക്കാടിന് പിറന്നാൾ ആശംസകളുമായി രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ.

Sudheer K

പാവറട്ടി ബസ്റ്റാന്റിന്റെയും റോഡുകളുടെയും ശോചനീയാവസ്ഥ: റോഡ് സേഫ്റ്റി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശയനപ്രദക്ഷിണവും പ്രതിഷേധ സമരവും നടത്തി.

Sudheer K

Leave a Comment

error: Content is protected !!