News One Thrissur
Updates

കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

കുന്നംകുളം: കുന്നംകുളത്ത്‌ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ആർത്താറ്റ്‌ നാടഞ്ചേരി വീട്ടിൽ മണികണ്ഠന്റെ ഭാര്യ സിന്ധു(55) വാണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെ ഇവരെ ആർത്താറ്റുള്ള വീടിനുള്ളിൽ വെട്ടേറ്റ്‌ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  സിന്ധുവിന്റെ ഭർത്താവ് മണികണ്ഠൻ വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ സമയത്താണ് സംഭവം നടന്നിട്ടുള്ളത്. ഇതേസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ. ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വെട്ടേറ്റ് കഴുത്ത് അറുത്തു മാറ്റിയ നിലയിലാണ്. ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. കുന്നംകുളം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts

നാട്ടിക ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു

Sudheer K

വോട്ടെണ്ണലിന് സജ്ജമായി തൃശൂർ – രാവിലെ 8 മുതൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും

Sudheer K

ജ്യോതിപ്രകാശ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!