അരിമ്പൂർ: സോഡ ഉദ്പാദന-വിതരണ രംഗത്തെ ചെറുകിട തൊഴിൽ സംരഭകർ ചേർന്ന് പുറത്തിറക്കുന്ന “മാസ് കെ. ട്വൻ്റി ഫൈവ്” മിനറൽ വാട്ടറിൻ്റെ ലോഞ്ചിങ്ങ് നടന്നു. അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽമുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് സോഡ & സോഫ്റ്റ് ഡ്രിംഗ്സ് കേരള തൃശൂർ ജില്ലാ പ്രസിഡൻ്റ് തോമസ് കെ.ഒ. അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, മാസ് കേരള പാലക്കാട് ജില്ലാ സെക്രട്ടറി സാദിഖ് അലി എന്നിവർ ആശംസാ പ്രസംഗം നടത്തി. ചെറുകിട തൊഴിൽ സംരംഭകർ നേരിടുന്ന വിപണി മാന്ദ്യം അടക്കമുള്ള പ്രതിസന്ധികൾ അതിജീവിക്കാൻ വേണ്ടിയാണ് പാക്ക് ചെയ്തെത്തുന്ന ശുദ്ധമായ കുടിവെള്ളം കുപ്പികളിലാക്കി അംഗങ്ങൾ തന്നെ കടകളിൽ എത്തിച്ച് വിൽപ്പന നടത്തുന്നത്. എറണാകുളം ജില്ലയിലുള്ള പ്ലാൻ്റിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. മാസ് കേരള തൃശൂർ മേഖലാ സെക്രട്ടറി ഗിരീഷ് കെ.എസ്, ട്രഷറർ ചിത്രാംഗദൻ, റോയ് തൃശൂർ, ആൻ്റോ പുത്തൻപീടിക തുടങ്ങിയവർ സംസാരിച്ചു.