തൃപ്രയാർ: ഒരുമ കുടുംബകൂട്ടായ്മയുടെ പുതുവത്സര ആഘോഷ പരിപാടി ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബി.എസ്.എൻ.എൽ ഓഫീസിനു സമീപം ഒരുമ നഗറിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരക്ക് സംസ്കാരിക സമ്മേളനം രഘു രാമപണിക്കർ ഉദ്ഘാടനം ചെയ്യും. കൈകൊട്ടിക്കളി, കലാപരിപാടികൾ നാടോടി നൃത്തം, ഗാനമേള എന്നിവ അവതരിപ്പിക്കും. ബുധനാഴ്ച വൈകുന്നേരം ആറിന് നാടൻ പാട്ടുകൾ, കരിന്തണ്ടൻ ദൃശ്യാവിഷ്കാരം എന്നിവയും ഉണ്ടാകും. ഏഴരക്ക് സമ്മാനദനവും നടക്കും. വാർത്ത സമ്മേളനത്തിൽ സി.കെ. ഔസേഫ്, ശ്രുതി ഷിബു, സരിഗസത്യൻ, എ.വി. ബാബു എന്നിവർ പങ്കെടുത്തു.
.