തളിക്കുളം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ തളിക്കുളം ബ്ലോക്ക് പെൻഷൻ ഭവൻ കെ.എസ്.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു.തളിക്കുളം ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ. എം.വി. മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി. ജോസ് മാസ്റ്റർ, ജില്ലാ പ്രസിഡൻ്റ് ഇ.വി ദശരഥൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി കെ. ചന്ദ്രമോഹനൻ, ജില്ലാ ട്രഷറർ ജോസ് കോട്ടപറമ്പിൽ, സംസ്ഥാന സെക്രട്ടറി എ.രാമചന്ദ്രൻ, ബി.എൻ ജയാനന്ദൻ, കെ.വി. മെജോ ബ്രൈറ്റ്, കെ.കെ. ധർമ്മപാലൻ, കെ.എൻ വിമല, എൻ.ആർ. പ്രകാശൻ, എൻ.എ.പി. സുരേഷ് കുമാർ, എം.വി. ജയപ്രകാശൻ, എൻ.കെ ലോഹിതാക്ഷൻ, കെ.എസ് അജിതകുമാർ, ടി.കെ. ഹരിദാസ്, പി.ജി. പ്രസന്നകുമാരി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് തിരുവാതിരക്കളി, നാടൻ പാട്ടുകൾ, സമൂഹഗാനം, കവിത, മാപ്പിള പാട്ട്, സിനിമാഗാനം, കോമഡി ഷോ തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.