വലപ്പാട്: 92-മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന ദിവ്യ ജ്യോതി പ്രയാണത്തിന് എസ്.എൻ.എസ്. സമാജത്തിൻ്റെ നേതൃത്വത്തിൽ എടമുട്ടം ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽസ്വീകരണം നൽകി. ദിവ്യ ജ്യോതിയെ അനുഗമിച്ച ജഗന്നാഥ ക്ഷേത്രത്തിന്റെ ട്രസ്റ്റി രാജീവ് മഠപീടിക, രാമനാഥൻ, സ്വാമി പ്രേമനന്ദ എന്നിവരെ സമാജം ഭാരവാഹികളായ പ്രസിഡന്റ് സുനിൽകുമാർ അരയംപറമ്പിൽ, സെക്രട്ടറി സുനിൽ കുമാർ അണക്കത്തിൽ, ട്രഷറർ രഞ്ചൻ എരുമത്തുരുത്തി, വൈസ് പ്രസിഡൻ്റ് ജിതേഷ് കാരയിൽ, ജോയിന്റ് സെക്രട്ടറിമാരായ അതുല്യഘോഷ് വെട്ടിയാട്ടിൽ, ഷാജഹാൻ കാരയിൽ തെക്കൂട്ട്, പ്രദീപ് തോട്ടുപുര, സുമേഷ് എരണേഴത്ത്, മറ്റു ഭരണസമിതി അംഗങ്ങളും വനിത പ്രവർത്തകരും, നാട്ടിക എസ്. എൻ.ഡി.പി യൂണിയന്റെയും ശാഖകളുടെയും ഭാരവാഹികൾ ചേർന്നു സ്വീകരിച്ചു.