തൃപ്രായർ: നാട്ടിക ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ട്ടപ്പെട്ട സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു ഒഴിയണമെന്ന് ആവിശ്യപ്പെട്ട് യൂ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയി. പതിനാല് അംഗ ഭരണസമിതിയിൽ അഞ്ച് അംഗങ്ങൾ മാത്രമുള്ള എൽ.ഡി.എഫ് പഞ്ചായത്ത് ഭരണം തുടരുന്നതിൽ എന്ത് രാഷ്ട്രീയ ധാർമികതയാണ് ഉള്ളതെന്ന് യൂ.ഡി.എഫ് അംഗങ്ങൾ ചോദിച്ചു. ബിജെപി അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ സിപിഎം പഞ്ചായത്ത് ഭരണസമിതി ആ പിന്തുണ ഉണ്ടെന്ന് പരസ്യമായി പറയാൻ തയ്യാറാകണം.സിപിഎം ബിജെപി സംഖ്യമാണ് പഞ്ചായത്ത് ഭരണം നടത്തുന്നതെങ്കിൽ അത് പരസ്പരം സമ്മതിക്കാനും തുറന്ന് പറയാനും സിപിഎമ്മും ബിജെപിയും തയ്യാറാകണം. യൂ.ഡി.എഫ് അംഗങ്ങൾ ആയ പി.വിനു, ബിന്ദു പ്രദീപ്, റസീന ഖാലിദ്, ശ്രീദേവി മാധവൻ, സി.എസ്. മണികണ്ഠൻ, കെ.ആർ. ദാസൻ എന്നീ മെമ്പർമാരാണ് പഞ്ചായത്ത് യോഗത്തിൽ നിന്നും ഇറങ്ങി പോന്നു പ്രതിഷേധിച്ചത്.