തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ കോള്‍ കര്‍ഷകര്‍ കളക്ടറേറ്റ് ധര്‍ണ്ണ നടത്തി. നെല്ല് സംഭരണ തറ വിലയില്‍ വെട്ടിക്കുറിച്ച് പ്രോത്സഹന ത്തുക മൂന്നു രൂപ 60 പൈസ പുനസ്ഥാപിക്കുക രാസവളത്തിന്റെയും കീടനാശിനികളെടെയും വിലവര്‍ധനവ് തടയുക, ഏനമാവ് ഇടിയഞ്ചിറ കുത്തുമാക്കല്‍ ഇല്ലിക്കല്‍ കൊറ്റന്‍ കോഡ് എന്നീ റഗുലേറ്ററുകള്‍ അറ്റകുറ്റ പണികള്‍ നടത്തി യന്ത്രവല്‍ക്കരിക്കുക കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക കൃഷി വകുപ്പ് ശുപാര്‍ശ ചെയ്യുന്ന അളവില്‍ കുമ്മായം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുക ഡോ വി.കെ. ബേബി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ്ണ കോള്‍ കര്‍ഷക സംഘം പ്രസിഡൻ്റ് മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു ജന സെക്രട്ടറി കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു.
കെ.കെ. രാജേന്ദ്ര ബാബു ഓര്‍ഗൈനിസിംഗ് സെക്രട്ടറി എം.കെ. സുബ്രഹ്‌മണ്യന്‍ സെക്രട്ടറി പി.ആര്‍. വര്‍ഗീസ് മാസ്റ്റര്‍ എന്‍ എസ് അയ്യൂബ് ടി.എ. പോള്‍ എംആര്‍ മോഹനന്‍ ജോര്‍ജ് മാസ്റ്റര്‍ എം വി രാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി ധര്‍ണയ്ക്കുശേഷം ജില്ലാ കലക്ടറെ കണ്ട് ഭാരവാഹികള്‍ മെമ്മോറാണ്ടം നല്‍കി.